ചിറ്റൂര്‍:ആര്‍ഐഡിഎഫ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് പട്ടഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിര്‍മ്മിച്ച കോടനായ്ക്കല്‍ കുളം തകര്‍ന്നു. കനത്ത മഴപെയ്തിട്ടുപോലും ചോര്‍ച്ചകാരണം വെള്ളം ഒഴുകിപോവുകയായിരുന്നു. 48 ലക്ഷത്തിലധികം രൂപയാണ് കുളം നവികരണത്തിന് ചെലവാക്കിയത്
കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കുളങ്ങള്‍ നവീകരിക്കുന്നതിനായി വരള്‍ച്ച നിവാരണ ഫണ്ട് ഉപയോഗിച്ച് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. കുളത്തിന്റെ ആഴംകൂട്ടല്‍,ബണ്ട് ബലപ്പെടുത്തല്‍,കരിങ്കല്‍ പാര്ശ്വഭിത്തിയുണ്ടാക്കല്,കുളക്കടവ് നിര്‍മ്മാണം,റാമ്പ് ,ഔട്ട്ലെറ്റ് വാല്‍വ് എന്നിയവുടെ നിര്‍മ്മാണവുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇവയില്‍ പലതും നടന്നിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു.
സാമ്പത്തിക അഴിമതിയും പദ്ധതി നടത്തിപ്പിലെ മേല്‍നോട്ടത്തിലും പിഴവ് ഉള്ളതായി സൂചിപ്പിച്ച് നാട്ടുകാര്‍ വിജിലന്‍സിലും പരാതി നല്കിയിട്ടുണ്ട്കൃത്യമായി കിട്ടാത്ത പറമ്പികുളം ആളിയാര്‍ വെള്ളം ആശ്രയിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് കുളം നീകരിച്ചതിലെ തകരാറുകാരണം സാധാരണയായി ശേഖരിക്കാറുള്ള മഴവെള്ളവും നഷ്ട്ടമായി. തുടക്കം മുതല്‍തന്നെ പ്രാദേശികമായി പണി നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: