കോട്ടയം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ ഭവന സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം അവധി ദിനമായതിനാല്‍ നിരവധി അപേക്ഷകര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി.
ഭവന സമുന്നതി പദ്ധതിയില്‍ അഗ്രഹാരങ്ങളുടെയും ജീര്‍ണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെയും പുനരുദ്ധാരണത്തിന് സഹായധനം ലഭ്യമാകുന്നതിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി സപ്തംബര്‍ 30 ആണ്. എന്നാല്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ തുടര്‍ച്ചയായി പൊതു അവധി വരുന്നതിനാല്‍ അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ യഥാസമയം നേടിയെടുത്ത് നല്കാന് കഴിയാത്ത സാഹചര്യം നിരവധിപേര്‍ക്ക് ഉണ്ടായിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്അപേക്ഷകള് നേരത്തെ സമര്‍പ്പിച്ചിരിക്കുന്നവരില്‍ പലരും പുരുഷന്മാരുമാണ്.
അപേക്ഷ തപാല്‍ മുഖേനയോ നേരിട്ടോ 30നകം നല്‍കണമെന്നാണ് നിര്‍ദ്ദേശം. കോര്പ്പറേഷന് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ ഈ ദിവസം അവധിയാണ്. ഇനിയും രണ്ട് ദിനങ്ങള്‍ കൂടി അപേക്ഷ നല്കാന് സമയം ഉണ്ടെങ്കിലും പ്രവൃത്തി ദിനങ്ങള്‍ നോക്കുമ്പോള്‍ ചുരുക്കത്തില്‍ ഈ അപേക്ഷ സ്വീകരിക്കുന്ന സമയം ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതാണ് പലരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. തീയതി നീട്ടുന്നകാര്യം കോര്പ്പറേഷന് തീരുമാനിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: