ആലപ്പുഴ: ഒക്‌ടോബര്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കയര്‍ കേരള 2017 കയര്‍-പ്രകൃതിദത്ത നാരുത്പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന-വിപണന മേള നടക്കുക ഹരിത നിയമാവലി പാലിച്ച്. ഒരുക്കം വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി. ഗതാഗതക്കുരുക്കും തടസവുമുണ്ടാകാതെ നോക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മേള നടക്കുന്ന ദിവസങ്ങളില്‍ സ്‌റ്റേഡിയത്തില്‍ പൊലീസിന്റെ പ്രത്യേക ഔട്ട് പോസ്റ്റ് തുറക്കും.
















