തിരുവനന്തപുരം: നഗരസഭയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നു വാങ്ങിയ മിനറല്‍ വാട്ടറില്‍ ചത്ത പാറ്റയുടെ അവശിഷ്ടം. നഗരസഭയിലെ ഒരു ജീവനക്കാരന്‍ മിനറല്‍ വാട്ടര്‍ വാങ്ങി പെട്ടിച്ച് ഒരു കവിള്‍ വെള്ളം കുടിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോഴാണ് കുപ്പി പരിശോധിച്ചത്. അതില്‍ പാറ്റയുടെ ഭാഗങ്ങള്‍ കണ്ടതോടെ നഗരസഭയിലെ ഹെല്‍ത്ത് വിഭാഗത്തില്‍ എത്തി പരാതി നല്‍കി. എറണാകുളത്തു നിന്നെത്തുന്ന് ഫ്രഷ് വാലി എന്ന മിനറല്‍ വാട്ടര്‍ കമ്പനിയുടെ കുപ്പിവെള്ളമാണിത്. നഗരസഭ ഉടന്‍ തന്നെ ഇന്ത്യന്‍ കോഫി ഹൗസിന് നോട്ടീസ നല്‍കി.
















