വടക്കാഞ്ചേരി: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള റോഡുകളും, കാനകളും കയ്യേറുന്നത് തകൃതിയായി നടക്കുന്നു. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ ഓട്ടുപാറ, വടക്കാഞ്ചേരി തുടങ്ങി ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥലങ്ങളും കയ്യേറ്റക്കാരുടെ വരുതിയിലാണ്. മഴക്കാലാരംഭമെന്ന് കേട്ടാല്‍ വാഹനങ്ങള്‍ക്കും മറ്റും റോഡില്‍ കൂടിയുളള യാത്ര ദുഷ്‌ക്കരമാണ്.
കാനകളെല്ലാം സ്വകാര്യ വ്യക്തികള്‍ മണ്ണും, കല്ലുമിട്ട് നികത്തി മുകളില്‍ സ്ലാബിട്ട് കച്ചവട സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചും പാര്‍ക്കിംങ്ങ് സൗകയ്യ മുണ്ടാക്കിയും കാല്‍നടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കവരുന്നു.
















