ഇരിങ്ങാലക്കുട : തിരുവനന്തപുരം ഡിവിഷനിലെ ഏറ്റവും വൃത്തിഹീനമായ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായി സതേണ്‍ റെയില്‍വേ കണ്ടെത്തിയ ഇരിങ്ങാലക്കുടയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ യാത്രക്കാരും സംഘടനകളും വന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സിന്റെ സമയമാറ്റം മൂലം ദുരിതത്തിലായ യാത്രക്കാര്‍ക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുക, പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, തിരുവനന്തപുരം ചെന്നൈ മെയിലിന്റെ നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.
ഇതിനു മുന്നോടിയായി എം പി, എം എല്‍ എ, വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ജില്ലാ നേതൃത്വത്തിലുള്ള നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും തീരുമാനിച്ചു. പ്രസിഡന്റ് ഷാജു ജോസഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ആരംഭിച്ച യോഗത്തില്‍ , സെക്രട്ടറി ബിജു .പി .എ, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, രാമചന്ദ്രന്‍ മറ്റത്തില്‍,എന്നിവര്‍ സംസാരിച്ചു.
















