പാലക്കാട്:ജില്ലയിലെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസുകളില്‍ വിജലന്‍സിന്റെ മിന്നല്‍ റെയ്ഡ്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രിവരെ നീണ്ടു. പാലക്കാട്, ചിറ്റൂര്‍, ഷൊര്‍ണൂര്‍ സെക്ഷന്‍ ഓഫിസുകളിലായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. ഗുണഭോക്താക്കളുടെ പരാതികളും അപേക്ഷകളും ഓഫിസുകളില്‍ യഥാവിധി കൈകാര്യം ചെയ്യുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അപേക്ഷകളിലും പരാതികളിലും പരിശോധന നടത്തി നടപടിയേടുക്കേണ്ട ഫയലുകള്‍ കൃത്യസമയം അതത് സെക്ഷനുകളിലേക്ക് അയക്കുന്നില്ലെന്നും ബോധ്യമായി. ഉദ്യോഗസ്ഥര്‍ ഓഫിസുകളിലെത്തിയാല്‍ അവരുടെ കൈയിലുള്ള തുക സംബന്ധിച്ച് ഡിക്ലയര്‍ ചെയ്യണം. എന്നാല്‍, പാലക്കാട് ഓഫിസില്‍ കണക്കില്‍പ്പെടാത്ത 14700രൂപ വിജിലന്‍സ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: