മണ്ണാര്‍ക്കാട്:കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കുന്തിപ്പുഴക്ക് സമീപം റോഡ് ചെളിക്കുണ്ടായി.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണ്.ടാറിളകി രൂപപെട്ട വലിയ കുഴികളില്‍ വീഴുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.റോഡിനോട് ചേര്‍ന്ന് അഴുക്കുചാല്‍ ഉള്ളതും യാത്രക്കാര്‍ക്ക് ഭീതിയുളവാക്കുന്നു.കാലാവതി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റോഡിന്റെ അറ്റകുറ്റപണികള്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കപെടുന്നില്ലെന്നും,നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള റോഡിന്റെ വീതികൂട്ടല്‍ നടക്കുന്നതിന്റെ പേരില്‍ പഴയ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.ഇരുചക്രവാഹനങ്ങളില്‍ വരുന്ന വനിതാ യാത്രക്കാരാണ് കൂടുതലായും കുഴികളില്‍പെട്ട് അപകടത്തിലാകുന്നത്.റോഡ് സുരക്ഷാ വകുപ്പിന്റെ അവഗണനയും നിര്‍മ്മാണത്തിലെ പാളിച്ചയുമാണ് റോഡിന്റെ ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാരും യാത്രക്കാരും കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: