പാലക്കാട്:ഫീസ് നല്‍കാത്തതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.
ജിഷ്ണു പ്രണോയ് വിഷയത്തില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടികളുമായായാണ് കോളേജ് അധികൃതര്‍ മുന്നോട്ട് പോകുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം .
വാര്‍ഷിക ഫീസ് അടക്കാത്തതിന്റെ പേരിലാണ് പാമ്പാടി നെഹ്റു കോളേജില്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത്.
അറുപതോളം വിദ്യാര്‍ത്ഥികളോട് കോളേജിന് പുറത്ത് പോവാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. വാര്‍ഷിക ഫീസ് സാധാരണ ഗതിയില്‍ രണ്ട് ഗഡുക്കളായാണ് നല്‍കാറുള്ളത് .
അടുത്ത ഗഡു നല്‍കേണ്ടത് ഡിസംബറിലാണ്. എന്നാല്‍ എത്രയും വേഗം ഫീസ് അടക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ ആവശ്യപ്പെടുകയും ഇതിനു സാധിക്കാത്തവരെ പുറത്താക്കുകയുമാണ് ഉണ്ടായത്. കുറച്ച് ദിവസം സാവകാശം ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചത്.
ജിഷ്ണു പ്രണോയിയുടെ മരണത്തിനു ശേഷവും വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായാണ് കോളേജ് മുന്നോട്ട് പോകുന്നതെന്നും അന്ന് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് നേരെ മാനേജ്മെന്റ് പ്രതികാര നടപടികള്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: