കല്‍പ്പറ്റ:ജില്ലാ കലക്ടറേറ്റിനു മുന്നില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബം നീതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഡിവിഷന് ബഞ്ചു ഈ കുടുംബം നല്കിയ അപ്പീല്‍ തള് ളിയെങ്കിലും സുപ്രീം കോടതിയിലേക്ക് പോകുന്നതിന് മുമ്പായി പുതുതായി ലഭിച്ച റിക്കാര്‍ഡുകള്‍ ഹാജരാക്കി അവയുടെ ബലത്തില്‍ ആ വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ റിവ്യൂ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ആ ഹര്‍ജി വാദം കേട്ട ശേഷം വന്‍ റിക്കാഡുകളുടെ വ്യൂഹം മുഴുവന്‍ പരിശോധിച്ച് കേസ് പൂര്‍ണമായും വീണ്ടും കേള്‍ക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വാദത്തിനിടെ പ്രകടമാക്കിയ ഡിവിഷന് ബഞ്ചു കേസ് പുനപരിശോധിക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്ക്കെതിരെയുള്ള ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ടും, വയനാട് സബ്കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കോടതിയില്‍ ഹര്‍ജിക്കാര്‍ ഹാജരാക്കിയെങ്കിലും ഫോറസ്റ്റ് ട്രൈബ്യൂണലിന് മാത്രമെ നിക്ഷിപ്ത വനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അവാകശമുള്ളൂ എന്ന് ഡിവിഷന് ബഞ്ച് വിധിയില്‍ പറയുന്നു. വ്യാജരേഖകള്സംബന്ധിച്ചുള്ള കുറ്റം കണ്ടു പിടിച്ചതും സര്‍ക്കാറിന്റെ നിഗമനങ്ങളില്‍ വന്ന പിശകുകള്‍ കണ്ടെത്തുകയുമാണ് ഈ റിപ്പോര്‍ട്ടുകള്‍ മൂലം വെളിവാകുന്നതെന്ന ഹര്‍ജിക്കാരുടെ വാദം. ട്രൈബ്യൂണലിന്റെ അധികാര പരിധിയില്‍ മാത്രമുള്ള കാര്യങ്ങള്‍ റദ്ദാക്കുന്ന രീതിയിലല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജിയില്‍ ഇത്തരം കാര്യങ്ങള്‍ പുതുതായി നോക്കേണ്ടതില്ലെന്ന രീതിയിലാണ് കോടതി അഭിപ്രായപ്പെട്ടത്. ഹര്‍ജിക്കാര്‍ വേണ്ടി ഹാജരായ പി സി തോമസ് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീം കോടതിയെ സമീപിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ ഈ കുടുംബത്തിന് വരുന്ന മുഴുവന്‍ ചെലവുകളും കേരളാ കോണ്‍ഗ്രസ് വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന മാനുവല്‍ കാപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: