കൊച്ചി: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഭാരത് പെട്രോളിയത്തിന്റെയും മറ്റു പൊതുമേഖലാ എണ്ണ കമ്പനികളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന അങ്കമാലിയിലെ സ്കില്‍ ഡവലെപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു.
സ്കില്‍ ഡവലെപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം ബാച്ചിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയ മന്ത്രി, ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, സ്കില്‍ ഡവലെപ്മെന്റ് സൊസൈറ്റി സി.ഇ.ഒ.യും ബി.പി.സി.എല്‍ ചീഫ് ജനറല്‍ മാനേജറുമായ എസ് സോമശേഖര്‍, കൊച്ചി റിഫൈനറി എച്ച്.ആര്. ചീഫ് ജനറല്‍ മാനേജറും സ്കില്‍ ഡവലെപ്മെന്റ് സൊസൈറ്റി സെക്രട്ടറിയുമായ എം.വി. പ്രഭാകരന്, കേരള സര്‍ക്കാര്‍ സ്ഥാപനമായ -അഡ്വാന്‍സ്ഡ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മധു നായര്‍, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന് എന്നിവരും സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രിയുടെ -സ്കില്‍ ഇന്ത്യ- പദ്ധതിയുടെ ഭാഗമായി യുവാക്കളുടെ നൈപുണ്യ വികസനവും തൊഴില്‍ ലഭ്യമാക്കലും എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കം കുറിച്ച സംരഭമാണ് സ്കില്‍ ഡവലെപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്.
ഇത്തരത്തിലുള്ള കേരളത്തിലെ ഏക സംരഭമായ അങ്കമാലിയിലെ സ്കില്‍ ഡവലെപ്മെന്റ് ഇന്‍സ്റ്റിറ്റിയട്ട് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. 2017 ജൂണ്‍ മാസം ഇവിടെ പരിശീലനം പൂര്‍ത്തീകരിച്ച ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ തൊഴില്‍ ലഭ്യമായിരുന്നു. ആറുമാസം ദൈര്ഘ്യമുള്ളപുതിയ ബാച്ച് 90 വിദ്യാര്‍ത്ഥികളുമായി 2017 ആഗസ്ത് മാസം പരിശീലനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: