എടത്വ: ജാതീയമായ വേര്‍തിരിവും അസമത്വവും നിലനിര്‍ത്തിക്കൊണ്ട് ജാതിക്കെതിരായി സംസാരിക്കുന്നത് അശാസ്ത്രീയമാണെന്ന് സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശേരി അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാര്‍ക്ക് ശരാശരി ഒന്നേകാല്‍ സെന്റ് ഭൂമിയും അടച്ചുറപ്പില്ലാത്ത വീടുകളുമാണ് നിലവിലുള്ളത്.
അതുകൊണ്ടുതന്നെ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുകയും പട്ടികജാതിക്കാരുടെ ഭവന നിര്‍മ്മാണസഹായം ഏഴുലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ആത്മാഭിമാന സംരക്ഷണവും സാ മൂഹ്യ സുരക്ഷിതത്വവും അ ടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാംബവ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് എ.കെ. ഷംസുധന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഡി. കുഞ്ഞച്ചന്‍, കിടങ്ങറ സുരേന്ദ്രന്‍, പ്രമോദ് വെളിയനാട്, ആനന്ദന്‍ കൊല്ലശേരി, തങ്ക മ്മ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായവിതരണവും നടത്തി.
















