മാനന്തവാടി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് വയനാട് ഗവ. എഞ്ചിനീയറിങ് കോളേജ് അടച്ചു. .ചൊവ്വാഴ്ച എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.അടിക്കടി വിദ്യാർഥി സംഘർഷങ്ങളുണ്ടാവുന്ന കോളേജിൽ ചൊവ്വാഴ്ച നടന്ന സംഘർഷം തിങ്കളാഴ്ചയെത്തിയ എസ്.എഫ്.ഐ ജാഥയ്ക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം കോളേജ് വിട്ടതിനു ശേഷം വിദ്യാർഥികൾ പുറത്തു നിന്നും പരസ്പരം പോരടിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ചൊവ്വാഴ്ച 10.15- ഓടെ വീണ്ടും സംഘര്ഷങ്ങൽ തുടങ്ങിയത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: