ശാന്തിഗിരി: ഡല്‍ഹിയില്‍ നടന്ന നാഷണല്‍ വാഷ് കോണ്‍ക്ലേവില്‍ കേരളത്തെ പ്രതിനിധീകരിച്ച ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയ് എന്നിവര്‍ അനുമോദിച്ചു. വാഷ്‌കോണ്‍ക്ലേവില്‍ പങ്കെടുത്ത എം.ജാന്‍വി തീര്‍ത്ഥ സുനില്‍, എം. എസ്. ലക്ഷ്മി അധ്യാപികയായ എസ്.എല്‍ സൗധാമിനി എന്നിവര്‍ക്ക് പ്രത്യേക പുരസ്‌ക്കാരം നല്‍കി. സ്വാമി പ്രണവ ശുദ്ധന്‍ ജ്ഞാനതപസ്വി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
















