കൊച്ചി: ദീനദയാല്‍ ഉപാദ്ധ്യായയുടെ 101-ാം ജന്മദിനം ബിജെപി ജില്ലാകമ്മിറ്റി ആഘോഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യത്തില്‍ കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും ക്ഷേമം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെയും ബിജെപിയുടെയും ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതിയംഗം കെ.ശശിധരന് മാസ്റ്റര്‍, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുനില്‍ തീരഭൂമി, സി.ജി. രാജഗോപാല്‍, പ്രസന്ന വാസുദേവന്‍, കെ.വിശ്വനാഥന്, സി.എ. സജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: