വേങ്ങര: മൂന്ന് മുന്നണികളും പ്രചാരണരംഗത്ത് സജീവമായതോടെ വേങ്ങരയില്‍ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. മിക്ക പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ വേങ്ങരയിലേക്ക് ഒഴുകിയെത്തുകയാണ്. തീപ്പൊരി നേതാക്കള്‍ക്കാണ് പ്രചാരണത്തിന്റെ പ്രധാന ചുമതല. യുഡിഎഫ് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരായാണ് രംഗത്തിറക്കിയിക്കുന്നത്. എല്‍ഡിഎഫും അതേപാത പിന്തുടര്ന്ന് യുവ എംഎല്‍എമാരെ തന്നെ കൊണ്ടുവന്നു. വിവാദങ്ങള്‍ക്ക് പേരുകേട്ട നേതാക്കളെ പൂര്‍ണ്ണമായല്ലെങ്കിലും അകറ്റി നിര്‍ത്തുകയാണ് എല്‍ഡിഎഫ്.
എന്‍ഡിഎയും ശക്തമായി പ്രചാരണരംഗത്തുണ്ട്. സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗവും ജനചന്ദ്രന് മാസ്റ്ററുടെ വിജയമെന്ന ലക്ഷ്യത്തോടെ വേങ്ങരയില്‍ സജീവമായി കഴിഞ്ഞു. വിവിധ പഞ്ചായത്തുകളില്‍ ക്യാമ്പ് ചെതാണ് ബിജെപി നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. എആര്‍ നഗറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, ശോഭാസുരേന്ദ്രനും സജീവമായുണ്ട്. ഊരകത്ത് മറ്റൊരു ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പ്രചാരണ ചുമതല, വേങ്ങരയില്‍ എം.ടി.രമേശും പറപ്പൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജനും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ മേഖലാ സെക്രട്ടറി എം.പ്രേമനും ക്യാമ്പ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: