മൂവാറ്റുപുഴ: സമൂഹത്തിലെ നീതി നിഷേധം അവസാനിപ്പിക്കുന്നതിനാണ് എസ്എന്‍ഡിപി യോഗത്തിന് ഗുരുദേവന് നേതൃത്വം നല്‍കിയതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വാളകം 2080-ാം നമ്പര്‍ ശാഖ മന്ദിരോദ്ഘാടനവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ സമര്‍പ്പണവും നടത്തിയതിനുശേഷം നടന്ന മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ് ടി.കെ. മുരളീധരന്, ശാഖ സെക്രട്ടറി ദിപിന് നാരായണന് എന്നിവര്‍ സംസാരിച്ചു. ഗുരുദേവന്റെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം യൂണിയന് സെക്രട്ടറി പി.എന്‍. പ്രഭയും, ഓഡിറ്റോറിയം ഉദ്ഘാടനം വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബുവും നിര്‍വ്വഹിച്ചു. ഫാ. റിജോ നിരപ്പുകണ്ടം അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി സജി പാറയ്ക്കല്‍, യൂണിയന് വൈസ് പ്രസിഡന്റ് എന്‍.ജി. വിജയന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഷെറിമോന്‍ ചാലക്കര, അഡ്വ.എന്‍. രമേശ്, കോതമംഗലം യൂണിയന് പ്രസിഡന്റ് അജി നാരായണന്, സെക്രട്ടറി പി.എ. സോമന്, മൂവാറ്റുപുഴ യൂണിയന് കൗണ്‍സിലര്‍മാരായ അഡ്വ.എ.കെ. അനില്‍കുമാര്‍, സി.ആര്. സോമന്, പ്രമോദ് തമ്പാന്, പി.വി. അശോകന്, എം.ജി. സത്യവാന്, സുരേഷ് കാക്കുച്ചിറ, വനിത സംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രദീഷ് പുഷ്പന്, ലൈലജ ടീച്ചര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: