കൊച്ചി: മെട്രോ ട്രെയിന്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെ ഇടപ്പള്ളി സ്റ്റേഷനിലാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മെട്രോ സര്‍വീസ് തടസ്സപ്പെട്ടത്. തകരാറിലായ ട്രെയിന്‍ മറ്റൊരു ട്രെയിന്‍ കൊണ്ടുവന്നാണ് നീക്കിയത്. അരമണിക്കൂറോളം സര്‍വീസ് തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ക്ഷുഭിതരായി. ഇതിന് മുമ്പും പലതവണ മെട്രോ സര്‍വീസ് സാങ്കേതിക തകരാറു മൂലം തടസപ്പെട്ടിരുന്നു.
മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ ഇന്ന് മുതല്‍ പരിശോധന ആരംഭിക്കും. രാവിലെ മുതലാണ് പരിശോധന. സിഗ്നല്‍ സംവിധാനവും പാളത്തിന്റെ സുരക്ഷയുമാണ് പരിശോധിക്കുക. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളിലാണ് ട്രെയിന്‍ എത്തുന്നത്. മഹാരാജാസ് കേളേജ് വരെ സര്‍വീസ് നീട്ടുന്നതോടെ 16 സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തും.
ഒക്ടോബര്‍ മൂന്നിന് മഹാരാജാസ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഉദ്ഘാടനം നടക്കും. ഇതിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് സര്‍വീസ് നീട്ടാനായിരുന്നു തീരുമാനം.
എന്നാല്‍, റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ ട്രെയിന്‍ സര്‍വീസ് നീട്ടൂ. പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്തശേഷം സിഗ്നല്‍ സംവിധാനം പരീക്ഷിച്ച് വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു.
അതിനാല്‍, സുരക്ഷാ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: