നെട്ടൂര്‍: രണ്ടു വര്‍ഷത്തോളമായി തകര്‍ന്നു കിടക്കുന്ന നെട്ടൂര്‍-മാടവന പൊതുമരാമത്തു റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും റോഡിനിരുവശവുമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നെട്ടൂര്‍ ഏരിയാ കമ്മിറ്റി ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തും. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നെട്ടൂര്‍ എസ്എന്‍ ജംഗ്ഷനിലാണ് ധര്‍ണ്ണ. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്ത്തകന് ഇ.എന്‍. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ജി. അനില്‍കുമാര്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: