കല്‍പ്പറ്റ: മാനന്തവാടി കെ എസ് ആര് ടി സി ഡിപ്പോയില്‍ നിന്നും ശനിയാഴ്ച രാത്രി 10.30 ന് പത്തനംതിട്ടയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസ്സിലെ കണ്ടക്ടര്‍ പള്ളിക്കുന്ന് സ്വദേശി പി.എം സണ്ണിയെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയില്‍ കണ്ടത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി സീറ്റുകള്‍ ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. പുരുഷന്മാരും സത്രീകളുമടക്കമുള്ള യാത്രക്കാര്‍ രാത്രി ഗ്യാരേജില്‍ തടിച്ചുകൂടി ബഹളം വെച്ചതിനെ തുടര്‍ന്ന് രാത്രി പതിനൊന്ന് മണിയോടെ മറ്റൊരു കണ്ടക്ടറെ വെച്ച് സര്‍വ്വീസ് നടത്തുകയായിരുന്നു.തുടര്‍ന്ന് ഗ്യാരേജിലെത്തിയ കെ എസ് ആര് ടി സി കണ്ട്രോളിംഗ് ഇന്സ്കെടറടക്കമുള്ള സ്ക്വാഡ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചതില്‍ സണ്ണി മദ്യപിച്ചത് വ്യക്തമാവുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.സണ്ണിക്കെതിരെ മുമ്പും പരാതികള്‍ ഉണ്ടായിരുന്നതായി കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: