ഒറ്റപ്പാലം:പരിഷ്ക്കാരങ്ങള്‍ ചേക്കേറിയതോടെ നാട്ടിന് പുറങ്ങളില്‍ മൈതാനങ്ങള്‍ ഇല്ലാതായി.സ്കൂള്‍ പറമ്പുകളും, അമ്പലപറമ്പുകളിലുമൊക്കെയായിരുന്നു മുമ്പ് കുട്ടികളും മുതിര്‍ന്നവരും കളിച്ചിരുന്നത്. എന്നാല്‍ ഇത്തരം പറമ്പുകള്‍ കളിസ്ഥലങ്ങളായി വിട്ടുകൊടുത്തത് ബന്ധപ്പെട്ടവര്‍ നിര്‍ത്തലാക്കി.
നിയമത്തിന്റെ നൂലാമാലകളില്‍ അകപ്പെടുമെന്ന ഭയം ഇതിനുകാരണമായി. കുട്ടികളുടെ കായിക ശേഷി വികസനത്തിനുവേണ്ടത്ര പ്രാധാന്യം ഇന്നും ലഭിക്കാത്ത സാഹചര്യം നിലനില്ക്കുന്നു. സംസ്ഥാനത്തെ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനംപേരും കായികക്ഷമത കുറഞ്ഞവരാണ്.ഒരു കിലോമീറ്റര്‍ പോലും നടക്കുവാനുള്ള ശേഷി കുട്ടികള്‍ക്കു ഇല്ലാതാകുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഓരോഗ്രാമത്തിലും തുറന്ന കളിസ്ഥലങ്ങള്‍ ഉറപ്പാക്കാനുള്ള നടപടിസ്വീകരിക്കേണ്ടതാണ്. വളര്‍ന്നുവരുന്ന തലമുറക്കായി കായിക ശേഷി വര്‍ദ്ധനക്കായി കളി സ്ഥലങ്ങള്‍ അനുവദിക്കുവാന്‍ നിയമ നിര്‍മ്മാണത്തിലൂടെ വെളിമ്പുറങ്ങള്ഉ പയോഗിക്കാന്‍ ജനങ്ങള്ക്കുതാല്ക്കാലിക അവകാശം കൊടുക്കണം.എന്നാല്‍ പൊതു വിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കു ഉയര്‍ത്താനുള്ള കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ട് സ്കൂള്‍ ഗ്രൗണ്ടുകളില്‍ നിര്‍മ്മിക്കുന്ന ഹൈടെക് കെട്ടിടങ്ങള്‍ സ്കൂളിന്റെ കളിസ്ഥലമാണു നഷ്ടമാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടുകള്‍ പലതും കെട്ടിട നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുന്നതോടെ നഷ്ടമാകുന്നത് ഇവരുടെ കായിക ശേഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: