ആലപ്പുുഴ: ജന്മനാല്‍ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കാനായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ കോസ്‌മോസിന്റെ ആഭിമുഖ്യത്തില്‍ അമൃത ആശുപത്രിയുമായി സഹകരിച്ച് സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കും.
29ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാവിലെ 9നാണ് ക്യാമ്പ്.അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. കൃഷ്ണകുമാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.ഇക്കോകാര്‍ഡിയോഗ്രഫി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ക്യാമ്പില്‍ സൗജന്യമായി നല്‍കും. തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമുള്ളവരെ അമൃത ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുംമുന്‍കൂര്‍ രജിസ്‌ട്രേഷനിലൂടെയാണ് ക്യാമ്പില്‍ പങ്കെടുക്കാനാവുക. രജിസ്‌ട്രേഷനായി 96058 55517, 96058 50094 എന്നീ നമ്പറുകളില്‍ രാവിലെ 9നും വൈകീട്ട് 6നുമിടയ്‌ക്ക് ബന്ധപ്പെടേണ്ടതാണ്.
















