മുഹമ്മ: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തില്‍ (പുത്തനമ്പലം) ഷഷ്ഠിവ്രതാചരണം 26നു നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാല്‍ പൂജകള്‍. 11നു കാവടി പ്രദക്ഷിണം, 12നു ഷഷ്ഠിപൂജ, ഒരുകുടം പാലഭിഷേകം, പഞ്ചാമൃതാഭിഷേകം, മഹാനിവേദ്യം തുടങ്ങിയ ചടങ്ങുകള്‍. രണ്ടിനു പ്രസാദവിതരണം. നവരാത്രി ഉത്സവത്തോടനുബന്ധിച്ചു വൈകിട്ട് 6.45നു സംഗീതസദസ്.
















