ആലപ്പുഴ: പുലയന്‍ വഴി മത്സ്യമാര്‍ക്കറ്റില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവില്പന സജീവം. മംഗലാപുരം – നാഗര്‍കോവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ വൈകിട്ടോടെ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ രഹസ്യമായി ഐസും രാസവസ്തുക്കളും ചേര്‍ത്ത് എത്തിക്കുന്ന മത്സ്യമാണ് ഇവിടെ വില്‍ക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു.
രണ്ടു മുതല്‍ അഞ്ചു ദിവസം വരെ പഴക്കമുള്ള മത്സ്യമാണ് വില്‍ക്കുന്നത്. ബാക്കി വരുന്നവ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നതായും അറിയുന്നു. ഇവ കഴിക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ടങ്കിലും, പലരും കാരണം തിരിച്ചറിയുന്നത് പിന്നീടാണ്. തെര്‍മ്മോക്കോള്‍ പെട്ടിയില്‍ 50 കിലോ വീതമാണ് പാക്ക് ചെയ്ത് മഗലാപുരത്ത് നിന്നും മത്സ്യം ആലപ്പുഴയില്‍ എത്തിക്കുന്നത്. ദിനംപ്രതി 100 ഓളം പെട്ടികളാണ് മത്സ്യം നിറച്ച് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നത്. പിന്നീട് ഏജസി എത്തി ഇവിടെ നിന്ന് പുറത്ത് എത്തിച്ചാണ് പുലയന്‍ വഴി മാര്‍ക്കറ്റിലും ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്യുന്നത്.
എന്നാല്‍ പുലയന്‍വഴി മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച് ആരോഗ്യ പ്രശനവും അസ്വസ്ഥതയുണ്ടായ നിരവധി പേര്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവിരം അറിയിച്ചെങ്കിലും നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതി ഉയരുന്നു.
















