മാനന്തവാടി:കായികം എന്നാൽ മാലയിൽ കോർത്ത മുത്ത് പോലെയെന്ന് വോളിബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ശിവൻ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വോളിബോള്‍ അസോസിയേഷന് ഭാരവാഹികൾക്ക് കെല്ലൂർ പാരഡൈസ് ക്ലബ് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഹമീദ് കൊച്ചി , സെക്രട്ടറിഎം പി ഹരിദാസ് , ജോയിന്റ് സെക്രട്ടറി.സലിം കെല്ലൂര്‍ എന്നിവര്‍ക്കാണ് കെല്ലൂര്‍ പാരസൈഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കിയത്.. സി അബ്ദുള്‍ അഷറഫ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ടി രവീന്ദ്രന്, ഇ ജെ ടോമി, ക്ലബ്ബ് ഭാരവാഹികളായ വി അബ്ദുള്ള, ഇ സി നിസാര്‍, കെ മമ്മൂട്ടി, ടി ഷമീര്‍, അബ്ദുള്ള കോക്കടവ്, കെ സി സാലിം, എം കെ ആഷിഖ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: