വളപുരം: ഏറെ പ്രശ്നങ്ങള്‍ക്ക് ശേഷം പരിഹാരമായെന്ന് കരുതിയ പാലോളി കുളമ്പ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വീണ്ടും തടസ്സപ്പെട്ടു. റോഡിന് സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞത് അധികൃതര്‍ രേഖാമൂലം സമര്‍പ്പിക്കാത്തതിനാലാണ് ജാലികള്‍ വീണ്ടും തടസ്സപ്പെടാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ അപ്രോച്ച് റോഡ് ഭൂവുടമകളുമായുള്ള തര്‍ക്കത്തില്‍ മുടങ്ങിയിരുന്നു. പിന്നീട് ഭൂവുടമകളും നാട്ടുകാരുമായി വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാണം തുടങ്ങാന്‍ ധാരണയായത്. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നഷ്ടപരിഹാരം രേഖാമൂലം സമര്‍പ്പിക്കാതെ റോഡ് നിര്‍മ്മാണത്തിന് സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. റോഡ് പണിക്ക് എത്തിയ മണ്ണുമാന്തി യന്ത്രത്തെ മടക്കിയയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: