മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വിധിയെഴുതുന്നത് പുതുതായി കൂട്ടിച്ചേര്‍ത്ത 1685 വോട്ടര്‍മാരുള്‍പ്പെടെ 170006 പേര്. പുരുഷന്മാരാണ് എണ്ണത്തില്‍ കൂടുതല്‍ 87748 പേര്. സ്ത്രീകള്‍ 82258. മരിച്ചവരെയും താമസം മാറിയവരെയും നീക്കം ചെയ്യുകയും പുതിയ ആളുകളെ ചേര്‍ത്തുമുള്ള അന്തിമ വോട്ടര്‍പ്പട്ടിക കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
എആര്‍ നഗര്‍, കണ്ണമംഗലം, ഈരകം, വേങ്ങര, പറപ്പൂര്, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വേങ്ങര മണ്ഡലം. ഇതില്‍ വേങ്ങര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 35423. കുറവ് ഊരകം പഞ്ചായത്തിലും 10808.
പരമാവധി ആളുകളെ ബൂത്തിലെത്തിക്കാനുള്ള ശ്രമമാണ് മുന്നണികള്‍ നടത്തുന്നത്. വേങ്ങരയിലേത് അനാവശ്യ തെരഞ്ഞെടുപ്പാണെന്ന രീതിയിലുള്ള ജനവികാരം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടികള്‍ ജാഗ്രത പാലിക്കുന്നത്. എംഎല്‍എ ആയിരുന്ന ഒരാള്‍ രാജിവെച്ച് എംപിയാകേണ്ട കാര്യമില്ലായിരുന്നുയെന്ന അഭിപ്രായമാണ് നിഷ്പക്ഷമതികളായ വോട്ടര്‍മാരുടേത്. മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ലാഭമുണ്ടാക്കാന്‍ ആഴ്ചയില്‍ ഒന്നുവീതം വോട്ട് ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഇവരില്‍ പലരും മുന്നോട്ട് വെക്കുന്നത്.
ലീഗ് നേതാക്കളുടെ അധികാരമോഹം വലക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്. അതുകൊണ്ട് തന്നെ വോട്ടിംങ് ശതമാനം കുറയാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് മുന്നണികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. വോട്ടര്‍മാരുടെ ദേഷ്യം ശമിപ്പിക്കാന്‍ മുസ്ലീം ലീഗും തീവ്രശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: