ഹരിപ്പാട്: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന നെടുമുടി-കരുവാറ്റ റോഡ് കരുവാറ്റ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ അട്ടിമറിക്കുന്നതായി യുവമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു.
നെടുമുടിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് തകഴി കാരമുട്ടേല്‍ നാലുകണ്ടം വഴി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പോകുന്ന റോഡ് വളരെ സാമ്പത്തിക നഷ്ടം വരുത്തിക്കൊണ്ട് ജനവാസമില്ലാത്ത മേഖലയിലൂടെ കടത്തിവിടാനുള്ള ശ്രമമാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് റോഡ് വഴിതിരിച്ച് വിടാനുള്ള ശ്രമം നടത്തുന്നതെന്ന് യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കരുവാറ്റ ആരോപിച്ചു. ഇതിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
















