എടത്വാ: ദാരിദ്ര്യവും തളര്‍ത്തിയ കുടുംബം ആത്മഹത്യാവക്കില്‍. തലചായ്‌ക്കാന്‍ ഭൂമിയില്ലാതെ വാടക കെട്ടിടത്തില്‍ അന്തിയുറങ്ങുന്ന തലവടി ആനപ്രമ്പാല്‍ തെക്ക് ദേവസ്വംചിറ തോമസ് മാത്യുവി(50)ന്റെ കുടുംബമാണ് രോഗവും ദാരിദ്ര്യവും മൂലം അലയുന്നത്.
ജന്മനാ ബുദ്ധിമാന്യം സംഭവിച്ച മകന്‍ എബിമോന്‍ തോമസി(23)ന് അജ്ഞാത രോഗം പിടികൂടിയതുമുതലാണ് കുടുംബത്തിന്റെ കഷ്ടത ആരംഭിച്ചത്. പിറവിയോടെ നാക്ക് വെളിയിലേക്ക് തള്ളിനിന്ന എബിന് ബുദ്ധിമാന്യമുള്ളതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
രണ്ട് വയസില്‍ എബിനെ ചുഴലിയും, ഓട്ടിസവും പിടികൂടി. 150 കിലോയിലേറെ ശരീരഭാരത്തിലെത്തിയ എബിന് ഇന്ന് കിടന്നകിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബത്തെ സഹായിക്കാന്‍ ത്‌ലപര്യമുള്ളവര്‍ നേരിട്ടോ, എസ്.ബി.ടി എടത്വാ ശാഖയുമായോ ബന്ധപ്പെടാവുന്നതാണ്. അക്കൗണ്ട് നമ്പര്‍ 3584119000014. ഐഎഫ്എസ്‌സി കോഡ് സിഎന്‍ആര്‍ 30003584.
















