പുതിയ ഗറ്റപ്പിലായിരിക്കും ഇനി തന്റെ സിനിമകളെന്ന് ബോളിവുഡ് നടന് സഞ്ജയ് ദത്ത്. പ്രായത്തിനും പക്വതയ്ക്കും അനുസരിച്ചുള്ള വേഷങ്ങള്ഡ ചെയ്യാനാണ് താരത്തിനു താല്‍പ്പര്യം.പ്രായമെത്രയായാലും ഏതുഭാഷയിലേയും താരങ്ങള്‍ ചെറുപ്പമായി അഭിനയിക്കാനാണ് താല്‍പ്പര്യപ്പെടാറ്. അറുപതുകഴിഞ്ഞാലും പതിനാറുകാരിയുടെ കാമുകനായി ചുറ്റിയടിക്കുന്ന സീനില്‍ തിളങ്ങാനാണ് എല്ലാവര്ക്കും താല്‍പ്പര്യം.
എന്നാല്‍ അതിനു വിപരീതമായുള്ള സഞ്ജയ് ദത്തിന്റെ തീരുമാനം നല്ലൊതു മാറ്റമാണ്. ജയിലില്‍ കഴിഞ്ഞ നാളുകളിലാണ് തന്റെ ചിന്തകള്ക്കുമാറ്റം ഉണ്ടായതെന്നും ഇങ്ങനെയൊരു തീരുമാനത്തിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മരത്തിനു ചുറ്റും ഓടിച്ചാടി വേഷങ്ങള്‍ ചെയ്യാനാവില്ലെന്നും പ്രായത്തിനൊത്തവ മാത്രമേ ചെയ്യാനാവുകയുള്ളുവെന്നും ഏതായാലും താരം ഉറപ്പിച്ചിരിക്കുകയാണ്.
ഒന്‍പതു ചിത്രങ്ങള്‍ക്കാണ് സൂപ്പര്‍ താരം കരാറൊപ്പിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. നമ്മുടേയും സൂപ്പര്‍ താരങ്ങള്‍ ദത്തിനെകണ്ടു പഠിച്ചെങ്കിലെന്നു പറയുന്നുവരുമുണ്ടാകും. പ്രായമായെന്നു സ്വയം സമ്മതിച്ചില്ലെങ്കിലും അതു സ്വന്തം കാര്യമാണെന്നു പറയാം. അങ്ങനെയല്ലല്ലോ പ്രേക്ഷകന് കൈയ്യിലെ കാശുകൊടുത്തു ടിക്കറ്റെടുത്തുകാണുന്ന സിനിമകള്‍.
വേഷത്തിലെ യാഥാര്‍ഥ്യം പ്രായത്തിലും ഇനി തിരിച്ചറിഞ്ഞില്ലെങ്കില്‍ നാലുനിലയില്‍ പൊട്ടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയെന്നിരിക്കും. സൂപ്പര്‍ താരങ്ങളല്ല താരങ്ങള്‍തന്നെ വേണ്ടെന്നപോലെയായിട്ടുണ്ട് ഇന്നത്തെ സിനിമകള്‍. ഇന്നു സിനിമ വിജയിക്കുന്നത് താരങ്ങളെക്കൊണ്ടല്ല. അതുകൊണ്ട് സഞ്ജയ് ദത്തിന്റെ പാത നമ്മുടെ നാട്ടിലെ താരങ്ങളും പിന്തുടര്ന്നാല് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: