വേങ്ങര: വേങ്ങരയിലെ ജനങ്ങള്‍ ഒരു മാറ്റത്തിനായി കൊതിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനങ്ങളുടെയോ ഗവേഷണത്തിന്റെയോ പിന്‍ബലമില്ലാതെ തന്നെ വേങ്ങരയുടെ മനസ്സ് ആഗ്രഹിക്കുന്നത് തിരിച്ചറിയാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയും. മണ്ഡലത്തിന്റെ മുക്കുംമൂലയും നന്നായി അറിയാവുന്ന ജനങ്ങളുടെ ചന്ദ്രനെ തന്നെയാണ് എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും എന്തിന് വോട്ടുചെയ്യണമെന്നത് വലിയൊരു ചോദ്യ ചിഹ്നമായി ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു കഴിഞ്ഞു. ഇരുമുന്നണികളും കേരളത്തെ ഭരിച്ച് മുടിച്ചു. പട്ടിണിയും ദാരിദ്ര്യവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നവരെ എന്തിന് വിജയിപ്പിക്കണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. ആ തിരിച്ചറിവ് എന്‍ഡിഎക്ക് അനുകൂലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷനായി. കേരളാ കോണ്‍ഗ്രസ്സ് ചെയര്മാന് പി.സി.തോമസ്, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ബാബു, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.കെ.പൊന്നപ്പന്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ്, ജനറല്‍ സെക്രട്ടറി ബിജു മേലാറ്റൂര്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ്, നാഷണലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന് ഷാ, സോഷ്യലിസ്റ്റ് ജനതാദല് സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനനറല്‍ സെക്രട്ടറി പി.സുരേഷ് ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: