മാനന്തവാടി: വിവാദങ്ങൾ വിട്ടെഴിയാതെകണിയാരം പ്രഭാത് വായനശാല. നവീകരണ പ്രവര്‍ത്തികളില്‍ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട് പിജി വിജയനെതിരെയുള്ള ആരോപണങ്ങള്‍ തെളിവ് സഹിതം സ്ഥാപിച്ചുകൊണ്ട് വായനശാല സെക്രട്ടറി വി.യു .ജോയി വീണ്ടും രംഗത്ത്. വ്യാജ ഒപ്പ് അല്ലന്ന വിജയന്റെ വാദം പൊളിക്കാൻ തെളിവിനായി കമ്മറ്റി അംഗത്തെ തന്നെ കൊണ്ട് വന്ന് ജോയി, തന്നെ സി.പി.എം പുറത്താക്കിയതാണെങ്കിൽ സ്വകാര്യ സ്ഥാപത്തിൽ നിന്നും പ ണം അപഹരിച്ചതിന് ഏരിയാ കമ്മറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് താഴ്ത്തിയ കാര്യം വിജയൻ മറക്കേണ്ടന്നും തുറന്നടിച്ച് ജോയി.വായനശാല അംഗങ്ങളുടെ വ്യാജ ഒപ്പുകളുടെ രേഖകളും, എ.ഇ.ഇ.ഓഫീസില്‍ 10700/- രൂപ കൈകൂലി കൊടുത്തു എന്ന് വായനശാല കമ്മറ്റിയില്‍ പി.ജി.വിജയന് അവതരിപ്പിച്ച കണക്കിന്റെ രേഖകളും തെളിവുസഹിതമാണ് ജോയി പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് പാര്‍ട്ടി തീരുമാനം ലംഘിച്ചതിനാണെന്നും, വിജയനെ തരം താഴ്ത്തിയത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം അപഹരിച്ചതിനാണെന്നന്നും ജോയി കുറ്റപ്പെട്ടുത്തി.വായന നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ട് അഴമതിനടത്തിയെന്ന ആരോപണത്തിനെതിര പിജി വിജയന് മാനന്തവാടിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വിയു ജോയിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ജോയി പത്ര സമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: