തിരുവനന്തപുരം: ഒറ്റിപി തട്ടിപ്പുവഴി പണം നഷ്ടപ്പെട്ടവര്‍ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസിനെ അറിയിക്കുകയാണെങ്കില്‍ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു. ഇതിലേക്കായി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍സെല്ലില്‍ പ്രതേ്യക പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ 4 ലക്ഷത്തോളം രൂപ സിറ്റിയിലെ സൈബര്‍ സെല്‍ മുഖേന കഴിഞ്ഞദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പണം മടക്കി ലഭിച്ചിട്ടുള്ളതായും കമ്മീഷണര്‍ അറിയിച്ചു.
പണം നഷ്ടപ്പെട്ടു എന്നറിഞ്ഞയുടന്‍തന്നെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണം കൈമാറ്റം ചെയ്തു എന്നറിയിക്കുന്ന എസ്എംഎസ് സന്ദേശം ഉള്‍പ്പെടെയുള്ള വിവരം പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്ലിലെ 0471-2329107, 9497975998 എന്നീ നമ്പറുകളിലോ സൈബര്‍ പോലീസ് സ്റ്റേഷനിലെ 0471-2322090 എന്ന നമ്പരിലോ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലില്‍നിന്നും ഡിലിറ്റ് ചെയ്യാന്‍ പാടുള്ളതല്ല. ഒറ്റിപി നമ്പര്‍ നല്‍കി പണം നഷ്ടപ്പെട്ടാല്‍ കുറഞ്ഞത് 2 മണിക്കൂറിനുള്ളില്‍ പോലീസില്‍ വിവരം അറിയിച്ചാല്‍ മാത്രമേ പണം നഷ്ടപ്പെടാതെ തിരികെ ലഭിക്കാന്‍ സാധ്യതയുള്ളൂ.
















