തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹാരം ഇല്ലാത്ത ദുരന്തമായിത്തീര്‍ന്നിരിക്കുന്നുതായി ബിജെപി. അറവുശാല മാലിന്യം പട്ടികളും മറ്റും കടിച്ചുവലിച്ചുകൊണ്ട് നടക്കുന്നത് നഗരക്കാഴ്ചയായിത്തീര്‍ന്നിരിക്കുന്നു. കോടിക്കണക്കിന് രൂപയാണ് മാലിന്യപ്രശ്‌ന പരിഹാരത്തിനായി നഗരസഭാ ഭരണാധികാരികള്‍ വര്‍ഷങ്ങളായി തീര്‍ത്തുകൊണ്ടിരിക്കുന്നത്. ശാശ്വതമായ മാലിന്യപ്രശ്‌ന പരിഹാരം കണ്ടെത്തി നടപ്പിലാക്കിയില്ലെങ്കില്‍ നിരന്തര സമരത്തിന് ബിജെപി തയ്യാറെടുക്കുമെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്‍ അറിയിച്ചു.
















