മാനന്തവാടി: ജില്ലാആശുപത്രിയും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരും രോഗികള്‍ക്ക് കൂട്ടിരിപ്പിനെത്തുന്നതുമായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ചതിയില്‍പെടുത്തി പീഡനത്തിനിരയാക്കുന്ന സംഭവം തുടര്‍ക്കഥയാവുകയാണ്. ലഹരി വില്‍പ്പനക്കാരുടെയും ലഹരിക്കടിമപ്പെട്ടവരുടെയും വിഹാരകേന്ദ്രമായ ആശുപത്രിപരിസരത്ത് മോഷണങ്ങളും പീഡനങ്ങളും നിത്യസംഭവമായിട്ടും അധികൃതര്‍ ജാഗ്രത പാലിക്കാത്തതിന്റെ പരിണിതഫലമാണ് കഴിഞ്ഞദിവസം ഉണ്ടായത്. മുത്തശ്ശിക്ക് കൂട്ടിരിക്കാനെത്തിയ പത്തൊമ്പത്കാരിയായ വനവാസി യുവതിയെയാണ് ആശുപത്രിയില്‍ പീഡനത്തിനിരയാക്കിയത്. ജില്ലാ ആശുപത്രിയില്‍ പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം അധ്യക്ഷത വഹിച്ചു. വിജയന് കൂവണ, വില്‍ഫ്രെഡ് ജോസ് മുതിരക്കാലായില്‍, പാലേരി രാമന്, രജിതാഅശോകന്‍, ജി.കെ.മാധവന്, കെ.ജയേന്ദ്രന്‍, കെ.എന്‍.രാജേഷ്, രാജന്കൊല്ലിയില്, മനോജ് ഒഴക്കോടി, ശ്യാമള ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: