ആലത്തൂര്‍:മരം കടപുഴകി റോഡിന്റെ ഒരു ഭാഗം തകര്‍ന്നത് ഇതുവരെ ശരിയാക്കിയില്ല.മരം മുറിച്ചു നീക്കി റോഡിലെ അപകടക്കെണി നീക്കാന്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ആലത്തൂര്‍ കിണ്ടിമുക്ക് മെയിന്‍ റോഡില്‍ ബാങ്ക് റോഡിനു സമീപമാണ് ഒരു മാസം മുമ്പ് മരം കടപുഴകി റോഡ് തകര്‍ന്നത്.
മരം റോഡിലേക്ക് വീഴാതെ റോഡരികിലേക്കാണ് വീണതെങ്കിലും വേരുകള്‍ ഉയര്‍ന്നതോടെ റോഡ് തകര്‍ന്നു.ടാറിംഗ് ഇളകി ഉയര്‍ന്നു നില്ക്കുന്ന സ്ഥിതിയാണ്.അപകടകരമായ വളവുള്ള ഇതു വഴി രാത്രി കാലങ്ങളില്‍ പോകുന്നവര്‍ ഇതില്‍ ഇടിച്ചു മറിയാനുള്ള സാധ്യതയേറെയാണ്.ഇവിടെ കഴിഞ്ഞദിവസം രാവിലെ സ്വകാര്യ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും മരം മുറിച്ചു നീക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.മാത്രമല്ല ഇതിനു സമീപം അപകടസൂചന എന്നു പോലും വെച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: