പാലക്കാട്:നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ജില്ലാ ക്ഷേമനിധി ബോര്‍ഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങികിടക്കുന്ന തൊഴിലാളികളുടെ അംഗത്വ രജിസ്ട്രേഷന് ഉടനെ പുനരാരംഭിക്കണമെന്നും പാലക്കാട് ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘം(ബിഎംഎസ്) ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു.
കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലിം തെന്നിലാപുരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ചന്ദ്രശേഖരന്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ഉണ്ണികൃഷ്ണന്,എ.ഹരിദാസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: