പാലക്കാട്:ഹിന്ദുഐക്യവേദി സാമൂഹ്യനീതി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുനേതൃ കണ്വെന്ഷന് കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു.
ശ്രീരാമദാസ മിഷന് ദേശീയ സെക്രട്ടറി ശക്തിശതാനന്ദ മഹര്‍ഷി ഭദ്രദീപം തെളിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. പത്തുകുടി സര്‍വ്വീസ് സോസൈറ്റി സംസ്ഥാന പ്രസിഡന്റ് ജി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ഹിന്ദു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും, വരുമാനം കുറഞ്ഞ ഹിന്ദു ക്ഷേത്രങ്ങളെ പാടെ തള്ളി, വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനും ക്ഷേത്ര സ്വത്തുക്കള്‍ കൈയറാനും ശ്രമിക്കുന്ന ഭരണ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുക,രാമായണം സ്കൂള്ത്തലങ്ങളില് പാഠ്യവിഷയമാക്കണം,ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയും ഹിന്ദുക്കള്‍ക്കിടയിലും ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കമെന്നും യോഗം ആവശ്യപ്പെട്ടു.
ലൗ ജിഹാദ്,ഹിന്ദുക്കള്‍ക്കിടയിലെ മതപരിവര്‍ത്തനം,മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കല്‍ ക്ഷേത്രം ഏറ്റെടുക്കല്‍,മലബാര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളെ രാഷ്ട്രീയ വത്കരിക്കല്‍,അട്ടപ്പാടി ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ എന്നിവക്കെതിരെ കണ്‍വെന്‍ഷനില്‍ പ്രമേയം അവതരിപ്പിച്ചു.
കെപിഎംഎസ്എസ് ജില്ലാ സെക്രട്ടറി ആറുച്ചാമി അമ്പലക്കാട്, പി.എം.ദാമോദരന്‍ (മൂത്താന് സര്‍വ്വീസ് സൊസൈറ്റി),രാമന് നമ്പൂതിരിപ്പാട്,കണ്ണന്,ചന്ദ്രന്, പ്രഭാകരന് മാങ്കാവ്, എന്‍.പ്രസാദ് തുടങ്ങി വിവിധ സമുദായ സംഘടനാ നേതാക്കള്‍ സംസാരിച്ചു.
ഹിന്ദു ഐക്യവേദി സാമൂഹികനീതി കര്‍മസമിതി ജില്ലാ ഭാരവാഹികളായി ജി.രാമചന്ദ്രന്(ചെയര്മാന്), ആറുച്ചാമി അമ്പലക്കാട്(വൈസ് ചെയര്മാന്), പി.എന്‍.ശ്രീരാമന്(ജനറല്‍ കണ്‍വീനര്‍),പ്രസാദ് വെണ്ണക്കര(ജോ.കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: