തൃശൂര്‍ : തൊഴില്‍ നഷ്ടപ്പെട്ട ചാരായതൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ ചാരായതൊഴിലാളികളെ അവഗണിക്കുന്നു. ബീവറേജ് കോര്‍പ്പറേഷനില്‍ ചാരായത്തൊഴിലാളികളെ പരിഗണിക്കണം എന്ന കോടതി ഉത്തരവ് നിലനില്‍ക്കെ പിന്‍വാതില്‍ വഴി നടത്തുന്ന ബന്ധുനിയമനം പ്രതിഷേധാര്‍ഹമാണെന്ന് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍സംഘം ഉപാദ്ധ്യക്ഷന്‍ പി.ജി.സുന്ദരന്‍ പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ട ചാരായതൊഴിലാളികളുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ നാളെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ട ഉപവാസസമരം നടത്തും. പി.ഡി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഷാജിലാല്‍, ഒളരി നാരായണന്‍കുട്ടി, കെ.കെ.ബാലകൃഷ്ണന്‍, ബാബു തേവര്‍ക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
















