കൊച്ചി: നഗരപ്രദേശങ്ങളില്‍ ജൈവകൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്മയുള്ള മണ്ണിന്റെ ലഭ്യതക്കുറവ്. 30 ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നതിന് ചുരുങ്ങിയത് 150 കിലോ മണ്ണ് വേണം.
എന്നാല്‍ ഇതിന് പരിഹാരമായി മണ്ണില്ലാതെ കൃഷി ചെയ്യാനുള്ള മിശ്രിതം എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വികസിപ്പിച്ചുകഴിഞ്ഞു. മണ്ണില്ലാ നടീല്‍ മിശ്രിതം ഇനി മുതല്‍ മണ്ണിന് പകരമായി ഉപയോഗിക്കാം. മിശ്രിതം പരിചയപ്പെടുത്തുന്നതിനായി നാളെ സിഎംഎഫ്ആര്‍ഐയില്‍ വിപണന മേള സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 നും ഇടയില്‍ മേളയില്‍ നിന്ന് മിശ്രിതം വാങ്ങാം.
പഞ്ചസാര മില്ലുകളില്‍ നിന്നും പുറംതള്ളുന്ന പ്രെസ്മഡ് എന്ന ഉപോല്‍പ്പന്നം കമ്പോസ്റ്റ് ചെയ്താണ് മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന ഈ മിശ്രിതം വികസിപ്പിച്ചത്. അഞ്ച് കിലോ പ്രസ്മഡ്, 2.5 കിലോ ചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍ എന്നിവ ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിന് പിണ്ണാക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുന്നതുമാണ്.
വൈപ്പിന്‍ ഹരിശ്രീ സ്വയം സഹായ സംഘമാണ് ഈ മിശ്രിതം വില്പനക്കായി തയ്യാറാക്കുന്നത്. പത്ത് കിലോയുടെ പായ്ക്കറ്റുകളായാണ് ലഭിക്കുക. മണ്ണില്ലാ മിശ്രിതത്തിന്റെ പാക്കറ്റുകളില്‍ നേരിട്ട് ചെടികള്‍ നടാമെന്നതിനാല്‍ ഗ്രോബാഗുകള്‍ ഉപയോഗിക്കേണ്ടതില്ല. ഒരു പാക്കറ്റിന് 100 രൂപയാണ് വില. സംരംഭകരെ ലക്ഷ്യമിട്ട്, മണ്ണില്ലാമിശ്രിതം വ്യാവസായികമായി ഉല്പാദിപ്പിക്കുന്ന രീതികള്‍ വിശദീകരിക്കുന്ന ബിസിനസ് ഡസ്ക്കും മേളയില്‍ പ്രവര്‍ത്തിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് മേള. വിവരങ്ങള്‍ക്ക് 81757450.
പ്രതികരിക്കാൻ ഇവിടെ എഴുതുക: