ദിവസവും വ്യായാമം ചെയ്യുന്നുണ്ട്; എന്നാല്‍ എട്ടുമണിക്കൂര്‍ ഇരുന്ന് ഓഫീസ് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണഫലങ്ങള്‍ ഈ ഇരിപ്പ് ഇല്ലാതാക്കുമെന്ന് പഠനം. മണിക്കൂറുകള്‍ നീണ്ട ഇരിപ്പ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഇരിപ്പ് കൂടുന്നതിനനുസരിച്ച് ആയുസ്സും കുറയും.
‘ഇരിപ്പ് കുറയ്ക്കാം; ശരീരമനക്കാം’ എന്നതാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് ലോകജനതയോട് പറയുന്നത്. എയ്റോബിക് പോലുളള വ്യായാമങ്ങള്‍ ശീലമാക്കുകയാണ് ഇരിപ്പധികമാക്കിയവര്ക്ക് ചെയ്യാവുന്ന പ്രതിവിധി. കൂടാതെ ജോലി സമയത്ത് ഓരോ മുപ്പത് മിനിറ്റ് എഴുന്നേറ്റ് റിലാക്സ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ശീലമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: