കാക്കനാട്: ജില്ലയില്‍ പുതിയ ബഡ്സ് സ്കൂള്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ 22 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലാതല ഉപദേശകസമിതി യോഗം അനുമതി നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ യോഗം ഉദ്ഘാടനം ചെയ്തു.
പായിപ്ര, നെടുമ്പാശ്ശേരി, നോര്‍ത്ത് പറവൂര്‍, മൂക്കന്നൂര്‍, കുട്ടമ്പുഴ, അങ്കമാലി, പൈങ്ങോട്ടൂര്‍, രായമംഗലം, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളില്‍ ബഡ്സ് സ്കൂള്‍ തുടങ്ങുന്നതിനും ആയവന, എടത്തല, മുടക്കുഴ,എളങ്കുന്നപ്പുഴ, എടക്കാട്ടുവയല്‍, കൂവപ്പടി, വടവുകോട് പുത്തന്‍കുരിശ്, വടക്കേക്കര, കീഴ്മാട്, ചെങ്ങമനാട്, കോട്ടുവള്ളി, പാലക്കുഴ പഞ്ചായത്തുകളില്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുന്നതിനും അനുമതി നല്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍ ടാനി തോമസ് ആമുഖാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.കെ. അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ സരള മോഹന്‍, അസ്ലഫ് പാറേക്കാടന്‍, കെ.ടി അബ്രഹാം, സോന ജയരാജ്, എന്‍. അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: