ബത്തേരി:ചീരാലിലും നമ്പികൊല്ലി കഴമ്പിലും ഇക്കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളില്‍ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് വനംവകുപ്പ് അടിയന്ത നഷ്ടപരിഹാരത്തുക കൈമാറി.ചീരാല്‍ പടിഞ്ഞാറെപനച്ചിയില് ഷംസുവിന് അമ്പതിനായിരം രൂപയും കഴമ്പ് ആത്താര്‍ രാമകൃഷ്ണന് എഴുപതിനായിരം രൂപയുമാണ നല്‍കിയതെന്ന് വൈല്‍ഡ്ലൈഫ് വാര്ഡന് എന്‍.ടി.സാജന് പറഞ്ഞു.ഷംസുവിന്റെ പോത്തിനെ വ്യാഴാഴ് രാവിലെ ചീരാല്‍ ്സകൂള്കുന്നത്ത് മേയാനായി കെട്ടിയപ്പോഴാണ് കടുവ കൊന്ന് പാതി ഭക്ഷിച്ചത്.അന്ന് രാത്രിയിലാണ് നമ്പികൊല്ലി കഴമ്പില് രാമകൃഷ്ണന്റെ പശുവിനെയും കടുവ പിടികൂടികൊന്ന് പാതി ഭക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: