അകത്തേത്തറ:കല്ലേകുളങ്ങര ഏമൂര്‍ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് 21 ന് വൈകുന്നേരംഅഞ്ചുമണിക്ക് തുടക്കമാവും. ക്ഷേത്രം തന്ത്രി കൈമുക്ക്മന വാസുദേവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.പ്രശസ്ത സിനിമ സീരിയല്‍താരം ശരത് വിശിഷ്ടാതിഥിയാവും.
ഡോ. ചന്ദ്രാഹരിഹരന് അയ്യര്‍ എഴുതിയ ഹേമാംബിക ദി എലിക്സിര്‍ ഓഫ് ലൈഫ് എന്ന പുസ്തകപ്രകാശനം പാലക്കാട് റെയിവെ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാണി പാലക്കാട്ടുശ്ശേരി ശേഖരിവര്‍മ്മ വലിയരാജ പ്രഭാകരച്ചനു നല്കി പ്രകാശനം ചെയ്യും.
സംഗീത സംവിധായകനും ഗായകനുമായ പാലക്കാട് കെ.എല്‍.ശ്രീരാമിന്റെ സംഗീതകച്ചേരി അരങ്ങേറും. 22ന് വൈകുന്നേരം അഞ്ചിന് അതുല്യചന്ദ്രനും അദ്വൈതചന്ദ്രനും 6 .30 ന് വെള്ളിനേഴി സുബ്രമണ്യം അവതരിപ്പിക്കുന്ന സംഗീതകച്ചേരിയും ഉണ്ടായിക്കും. 23 ന് വൈകിട്ട് അഞ്ചിന് ധനലക്ഷമി ആച്ചനത്തിന്റെയും മുംബൈ പൂര്ണ്ണിമകൃഷണന്റെയും സംഗീതകച്ചേരി അരങ്ങേറും.
24 ന് കാലത്ത് 10 മണിക്ക് പഞ്ചരത്നകീര്‍ത്തനാലാപനം, വൈകുന്നേരം 4.30ന് തൃപ്പുണിത്തറ ജെ.റാവുവിന്റെ ഭക്തിപ്രഭാഷണവും 6.30ന് വി.ആര്.ദിലീപ്കുമാര് അവതരിപ്പിക്കുന്ന സംഗീതകച്ചേരി. 25ന് വൈകുന്നേരം 6.30ന് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുംകുഴല്‍ കച്ചേരി. 26 ന് അഞ്ചുമണിക്ക് ശ്യാം കല്ലേകുളങ്ങര, 6.30ന് കല്ലേകുളങ്ങര അനില്‍കുമാറിന്റെ സംഗീതകച്ചേരിയും ഉണ്ടായിരിക്കും. 27ന് കാലത്ത് 10 മണിക്ക് നാരായണീയ പാരായണം, വൈകുന്നേരം 6.30 ന് മഹാലക്ഷമി സിസ്റ്റേര്‍സ് പാര്വ്വതിനാരായണനും പൂജാനാരായണനും അവതരിപ്പിക്കുന്ന സംഗീതകച്ചേരി.
28 ന് ഡോ.വിനയയുടെയും 6.30ന് മാതംഗി സത്യമൂര്‍ത്തിയുടെയും സഗീതകച്ചേരി. 29 മഹാനവമി ദിനത്തില്‍ കാലത്ത് 10 മണിക്ക് ബാബുമൂസ്സദ് അവതരിപ്പിക്കുന്ന അക്ഷരശ്ശോകസദസ്, വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യ വിളക്ക്പൂജ, 6.30ന് പത്മഭൂഷണ്‍ ടി.വി.ശങ്കരനാരായണന് അവതരിപ്പിക്കുന്ന സംഗീതകച്ചേരി,,രാത്രി 9 മണിക്ക് ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം കല്ലേകുളങ്ങര വിഷ്ണുദാസ് അവതരിപ്പിക്കുന്ന ഭക്തഗാനമേള.
30ന് വിജയദശമി ദിനത്തില്‍ രാവിലെ എട്ടുമണിമുതല്‍ വിദ്യാരംഭം. വൈകുന്നേരം മൂന്നുമണിക്ക് മഹാത്മ്യം, 5.30ന് ഭാഗവതസപ്താഹ യജ്ഞാചാര്യന്‍ എ.കെ.ബാലകൃഷ്ണപിഷാരടിയുടെ അനുസ്മരണം. 6.30ന് കാര്‍ത്തിക് മണികണ്ഠന് അവതരിപ്പിക്കുന്ന നരകാസുരവധം കഥകളിയും ഉണ്ടായിരിക്കും.30 മുതല്‍ ഒക്ടോബര്‍ ആറു വരെ യജ്ഞാചാര്യന്‍ ആറ്റുപുറത്ത് മന നാരായണ ഭട്ടതിരിപ്പാടിന്റെ ഭാഗവതസപ്താഹയജ്ഞവും നടക്കും.
പട്ടാമ്പി:കൊഴിക്കോട്ടിരി ശ്രീ മഹാദേവക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ക്ഷേത്രം തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ 21ന് ആരംഭിച്ച് വിജയദശമിയോടെ സമാപിക്കും. 24ന് വൈകിട്ട് വിദ്യാഗോപാല മന്ത്രാര്‍ച്ചന,28ന് പൂജവയ്പ്പ്, 30ന് വിജയദശമി ദിവസം രാവിലെ വിദ്യാരംഭം, പുസ്തകമെടുക്കല്‍, സംഗീതാര്‍ച്ചന ,വാഹനപൂജ, വൈകുന്നരം വിശേഷാല്‍ ഭഗവത്സേവയോടുകൂടി നവരാത്രി മഹോത്സവം സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കൊടുവായൂര്‍: തിരുവളയനാട് ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 21 മുതല്‍ 30 വരെ തീയതികളിലായി ആഘോഷിക്കും.21ന് വൈകുന്നേരം അഞ്ചിന് പ്രഭാഷണം, 22ന് വൈകുന്നേരം 6.45ന് നൃത്തനൃത്തങ്ങള്‍, 23ന് വൈകുന്നേരം 6.45ന് നൃത്തമഞ്ജരി, 24ന് വൈകുന്നേരം 6.45ന് ഓട്ടന്‍തുളളല്‍, 25ന് വൈകുന്നേരം 6.45ന് സോപാനനൃത്തം, 26ന് വൈകുന്നേരം 6.45ന് ചാക്യാര്‍കൂത്ത്, 27ന് വൈകുന്നേരം 5.30ന് ദേവീനാരായണീയം,ലളിതസഹസ്രനാമ പാരായണം, 28ന് വൈകുന്നേരം അഞ്ചിന് പ്രഭാഷണം, 6.45ന് ഭജന, 29ന് വൈകുന്നേരം അഞ്ചിന് ആത്മീയപ്രഭാഷണം എന്നിവയുണ്ടാകും.30ന് രാവിലെ 7.45ന് വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തല്‍, 10.30ന് പ്രസാദ ഊട്ട് എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: