നിലമ്പൂര്‍: യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ലെന്നത് പോലിസിന് തലവേദനയാവുന്നു. വാഹനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂര്‍ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. നഗരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചു. വാഹനത്തെ കുറിച്ച് ചെറിയ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാഹനം എവിടെയാണെന്നതാണ് കണ്ടെത്താനാവത്തത്. ഓട്ടോ വിഭാഗത്തില്‍പ്പെട്ട വാഹനമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മഹീന്ദ്രയുടെ ആല്‍ഫ ഗുഡ്സ് വാഹനമാകാനാണ് ഏറെ സാധ്യത നിലനില്‍ക്കുന്നതെന്നും പോലിസ് അനുമാനിക്കുന്നു. അപകടത്തെ തുടര്‍ന്ന് മുന്‍ ഗ്ലാസ് പൊട്ടുകയും, വണ്ടിയുടെ ബീഡിങ് സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. നീലകളര്‍ വാഹനമാണെന്നും സംശയിക്കപ്പെടുന്നു. മുന്‍ഭാഗത്ത് മഞ്ഞ കളറാണെന്ന് സംശയിക്കുന്നു. സംഭവത്തിനു ശേഷം അപകടം പറ്റിയതോ മെയിന്‍ ഗ്ലാസ് മാറ്റിയതോ പേച്ച് വര്‍ക്ക് നടത്തിയതോയായ ഓട്ടോ വിഭാഗത്തില്‍പ്പെട്ട വാഹനം ശ്രദ്ധയില്പട്ടാല് നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 9497987173, നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ 9497980671 എന്നിവരെ അറിയിക്കണമെന്ന് സി.ഐ അറിയിച്ചു. കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുന്നതോടൊപ്പം ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോലിസ് അറിയിച്ചു.
ഇക്കഴിഞ്ഞ 11നാണ് ജനതപ്പടിയില്‍ വച്ച് പുലര്‍ച്ചെയോടെ അജ്ഞാതവാഹനമിടിച്ച് ഫിറോസിന് അപകടം പറ്റിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: