കരുവാരകുണ്ട്: അല്‍ഫോന്‍സ് ഗിരി കുടിവെള്ള പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ച കിണറും ട്രാന്‍സ്ഫോര്‍മറും തകര്‍ച്ചാഭീഷണി നേരിടുന്നു.
ഒരു കോടി അറുപത്തി ഏഴ് ലക്ഷം രുപ ചിലവഴിച്ച് 118 കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്നതിന് കല്കുണ്ട് ചേരിപ്പടിയില്‍ ജലനിധിക്ക് നിര്‍മ്മിച്ച പുഴവക്കത്തുള്ള കിണറും ഇതിനോടു ചേര്‍ന്ന പമ്പ് ഹൗസും ട്രാന്‍സ്ഫോര്‍മറുമാണ് അപകടാവസ്ഥയിലായത്.
അശാസ്ത്രീയമായി നടത്തിയ തടയണ നിര്‍മ്മാണത്തെ തുടര്‍ന്ന് ഒലിപ്പുഴ ഗതിമാറി ഒഴുകിയതാണ് പമ്പ് ഹൗസിന്റെ തകര്‍ച്ചക്കുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജലനിധി പദ്ധതിയുടെ തുടക്കത്തില്‍ നിര്‍മ്മിച്ച കിണറില്‍ വെള്ളമില്ലെന്ന് കണ്ടത്തിയതോടെ ആറ് മാസങ്ങള്‍ക്കു മുമ്പ് വീണ്ടും 50 ലക്ഷം രൂപ ചിലവഴിച്ചാണ് തടയണ നിര്‍മ്മിച്ചത്.
കല്കുണ്ട് മലയോരത്ത് വീണ്ടും ശക്തമായ മഴ അനുഭവപ്പെട്ടാല്‍ ഒലിപ്പുഴയിലൂടെ ഒഴുകിയെത്തുന്ന മലവെള്ളപാച്ചിലില്‍ പമ്പ് ഹൗസും ട്രാന്‍സ്ഫോര്‍മറും ഏതു നിമിഷവും തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: