വാഹന വിപണിയില്‍ എന്നും മാരുതി സുസുക്കിയുടെ തേരോട്ടമാണ്. എത്ര പുതിയ കാര്‍ കമ്പനികള്‍ വന്നാലും മാരുതിയുടെ യാത്രയ്ക്ക് കോട്ടം തട്ടില്ല. വാഹന വിപണിയുടെ 51 ശതമാനവും മാരുതി കൈയ്യടക്കി. കഴിഞ്ഞ മാസം 1.52 ലക്ഷം കാറുകള്‍ വിറ്റാണ് മരുതി നിരത്തിലെ രാജാവായത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 10 കാറുകളില്‍ ഏഴും മാരുതിയുടേതാണ്. ഹ്യുണ്ടായിയുടേതാണ് ആദ്യ പത്തിലെത്തിയ മറ്റു മൂന്ന് കാറുകള്‍.
ന്യൂ ജനറേഷന് ഡിസയറാണ് മാരുതിയുടെ കുതിപ്പിന് കരുത്ത് പകര്‍ന്നത്. 30,934 യൂണിറ്റ് ന്യൂ ജനറേഷന് ഡിസയറാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 21,521 യൂണിറ്റ് വിറ്റ് ആള്‍ട്ടോ രണ്ടാമത്തെത്തി.
17,190 യൂണിറ്റ് വിറ്റ ബലേനോ മൂന്നാമതുണ്ട്. ബലേ നോയുടെ വില്പന ഇരട്ടിയായി ഉയര്‍ന്നു.14,396 യൂണിറ്റുമായി ബ്രെസ്സ നാലാമതും 13907 യൂണിറ്റുമായി വാഗണ്‍ ആര് അഞ്ചാമതുമുണ്ട്. 12, 631 യൂണിറ്റുമായി സ്വിഫ്റ്റ് ആറാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതല്‍ വില്പനയുള്ള ആദ്യ ആറ് കാറുകള്‍ മാരുതിയുടേതാണ്.
12306 യൂണിറ്റ് വില്പനനടത്തി ഹ്യുണ്ടായിയും ഗ്രാന്‍ഡ് ഐ 10ഏഴാമതും 11, 832 യൂണിറ്റ് വിറ്റുകൊണ്ട് എലൈറ്റ് ഐ 20 എട്ടാമതുമാണ്. 10, 158 യൂണിറ്റ് വിറ്റ ഹ്യുണ്ടായിയുടെ തന്നെ ക്രെറ്റയാണ്ഒമ്പതാം സ്ഥാനത്ത്.മാരുതിയുടെ സെലോറിയ9,210 യൂണിറ്റ് വിറ്റ് പത്താമതെത്തി.
ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള കാര്‍ മാരുതിയുടേത് തന്നെയെന്ന് അതിന്റെ വില്‍പ്പനയില്‍ നിന്ന് വ്യക്തം. സാധാരണക്കാര്‍ക്കും ആഡംബര പ്രേമികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന മോഡലുകളും പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന സര്‍വീസ് കേന്ദ്രങ്ങളുമാണ് മാരുതിയുടെ വിജയരഹസ്യം.
ഗ്ലാമര്‍ സ്റ്റൈല്‍
ഹീറോയുടെ ബൈക്കുകള്‍ പണ്ടുമുതലേ യുവാക്കള്‍ക്ക് ഹരമാണ്. പ്രത്യേകിച്ച് ഗ്ലാമര്‍.പേര് പോലെ തന്നെ ഗ്ലാമറിലെ യാത്ര ഗ്ലാമറാണ്. നൂതന സാങ്കേതിക വിദ്യ, പുതുക്കിയ ബി എസ് ഐ വി എഞ്ചിന് എന്നിവ കൂടി ചേര്‍ന്നപ്പോള്‍ ഗ്ലാമര്‍ സ്റ്റൈലായി.
കെട്ടിലും മട്ടിലും വലിയ മാറ്റമുണ്ട് പുതിയ ഗ്ലാമറിന്. ആംഗുലര്‍ ഡിസൈനാണ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തകര്‍പ്പനാണ്.
ഐ3 എസ് ഇന്‍ഡിക്കേറ്ററോട് കൂടിയ അനലോഗ്ഡിജിറ്റല് ഡിസ്പ്ലേ, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ഡിജിറ്റല്‍ ഫ്യൂവല്‍ ഗേജ് എന്നിവയുണ്ട്. എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കി ഓട്ടോമാറ്റിക് ഹെഡ് ലാംപ് ഓണ്‍ സംവിധാനവുമുണ്ട്. പിന്‍ഭാഗത്തെ എല്‍ഇഡി ലൈറ്റുകളും അഴക് കൂട്ടുന്നു.
124.7 സി സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എഞ്ചിന് കരുത്തുറ്റതാണ്.
11.3 ബി എച്ച് പി കരുത്തും 11 എന്‍ എംടോര്‍ക്കും നല്കുന്ന എഞ്ചിന് ഫോര്‍ സ്പീഡ് ഗിയര്‍ ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് ഹീറോ ഐ3 എസ്(ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റം) സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചതാണ്. വാഹനം നിശ്ചലമായിരിക്കുമ്പോള്‍ എന്ജിന് താനേ ഓഫ് ആകുകയും പിന്നീട് ക്ലച്ച് അമര്‍ത്തുമ്പോള്‍ ഓണ്‍ ആവുകയും ചെയ്യുന്ന തരത്തിലാണിത് ഡിസൈന്‍ ചെയ്തിട്ടുള്ളത്. നല്ല മെലേജ് നല്കാന് ഇത് സഹായിക്കും.
ഗ്ലാമറിന്റെ മൂന്ന് വേരിയന്റുകള്‍ക്ക് 125 കിലോമുതല്‍ 127 കിലോ വരെയാണ് ഭാരം. മുന്‍ഭാഗത്ത് 240 എംഎം ഡിസ്ക് ബ്രേക്കുകളും പിന്‍ഭാഗത്ത് 130 എംഎം ഡ്രം ബ്രേക്കുമാണ്. അഞ്ചു നിറങ്ങളുണ്ട്. 66,000 രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം.
വരുന്നത് 10,000 മുച്ചക്ര വണ്ടികള്‍
ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. കാറായാലും മുച്ചക്രവാഹനമായാലും ഇനി വൈദ്യുതിയിലേ ഓടൂ. പെട്രോളും ഡീസലും ഇല്ലാത്ത നാളെയിലേക്ക് വണ്ടി ഓടിക്കാന്‍ വൈദ്യുത മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീനും രാജ്യത്തെ ആദ്യ വൈദ്യുതി വാഹന കമ്പനിയുമായ സ്മാര്‍ട്ട് ഇ യും ഒന്നിച്ചു. 18 മാസങ്ങള്‍ക്കുള്ളില്‍ രാജ്യമൊട്ടാകെ 10,000 വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ വിപണിയിലിറക്കുകയാണ് ലക്ഷ്യം.
പങ്കാളിത്തത്തിലുള്ള 500 വാഹനങ്ങളുടെ ആദ്യ ബാച്ച് പുറത്തിറക്കി. ദല്‍ഹി മെട്രോ റെയില്‍, എച്ച്എസ്ഐഐഡിസി, റാപിഡ് മെട്രോ ഗുര്ഗോന് എന്നിവയുടെ സഹകരണത്തോടെയാണിത്. സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍വഹിച്ചത്. സൗകര്യപ്രദവും സുരക്ഷിതവും മിതമായ നിരക്കിലുള്ളതുമായ ഗതാഗത സംവിധാനമാണിത്.
മെട്രോയോട് അനുബന്ധമായാണിത്. വരും മാസങ്ങളില്‍ രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ ഈ സേവനം ആരംഭിക്കും. കൊച്ചി മെട്രോയുമായി ചേര്‍ന്നും ഇത് ഭാവിയിലെത്തിയേക്കും.
പൊതുജനങ്ങള്‍ക്ക് ഹരിത മാര്‍ഗത്തിലുള്ള ഗതാഗത സംവിധാനം (ഗ്രീന്‍ മൊബിലിറ്റി) ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. 2030 ഓടെ സമ്പൂര്‍ണ്ണ വൈദ്യുത വാഹന രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള ആദ്യ ചുവടുവെയ്പ്പാണിത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലാസ്റ്റ് മൈല്‍ വൈദ്യുത വാഹന സേവനങ്ങളിലൂടെ ആറു ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം ലഭ്യമാക്കി. ഈ സേവനങ്ങള്‍ വര്‍ധിപ്പിക്കാനും അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ശരാശരി ദൈനംദിന റൈഡര്‍ഷിപ്പ് ഒരു ദശലക്ഷമാക്കി ഉയര്‍ത്താനുമാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: