ഗുവാഹത്തി : ഷേക്സ്പിയര് നാടകത്രയങ്ങളുടെ വിജയകരമായ ദൃശ്യാവിഷ്ക്കാരങ്ങള്‍ക്ക് ശേഷം വിശാല്‍ ഭരദ്വാജിന്റെ നാലാമത് ചിത്രത്തില്‍ രജനീകാന്ത് തന്നെയാകും നായകന്. ഗുവാഹത്തിയില്‍ നടന്ന ബ്രഹ്മപുത്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്.
മറ്റു രണ്ട് ചിത്രങ്ങളേക്കാളും ബുദ്ധിമുട്ടി നിര്‍മ്മിച്ച ഹൈദറിനു മുന്‍പേ തന്നേ കിങ് ലിയര്‍ തിരക്കഥ തയ്യാറാക്കിയിരുന്നു. മക്ബൂല്‍ സ്വാഭാവികമായി ഉണ്ടായതാണെങ്കില്‍ നാടകത്രയങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓംകാരയും ഹൈദറും യാഥാര്‍ത്ഥ്യമായതെന്നും വിശാല്‍ പറഞ്ഞു.
ആദ്യ രണ്ട് ചിത്രങ്ങളുമായി കൂട്ടിയിണക്കുകയെന്നത് കൂടാതെ കാശ്മീര്‍ സംഘര്‍ഷങ്ങളെ പ്രമേയമാക്കി ഒന്ന് നിര്‍മ്മിക്കുകയെന്ന സമ്മര്‍ദത്തിലാണ് ഹാംലറ്റിന്റെ ദൃശ്യാവിഷ്ക്കാരമായ ഹൈദര്‍ സിനിമയാക്കിയത്. കിങ് ലിയറിന് ശേഷം ഷേക്സ്പിയര് കോമഡികള്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്ന ഭരദ്വാജ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നത് പോലെ സംഗീതമായിരിക്കും അവയില്‍ കൈകാര്യം ചെയ്യുക.
സത്യജിത് റേയുടെ പാരമ്പര്യം നഷ്ടപ്പെട്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ഒരു തലമുറ നമുക്കുണ്ടെന്നും വ്യത്യസ്ഥമായ അനവധി സിനിമകള്‍ അവരിലൂടെ വന്നിട്ടുണ്ടെന്നും ഭരദ്വാജ് അഭിപ്രായപ്പെട്ടു. കഥാ സിനിമ നിപുണനായ റേയുടെ കഥകളെ സിനിമയാക്കാന്‍ അവകാശിയായ മകന് സന്ദീപ് റേയെയും ഭരദ്വാജ് സമീപീച്ചിട്ടുണ്ട്.
തന്റെ ആദ്യ ചിത്രമായ മക്ദീയും ദ ബ്ളൂ അംബ്രല്ല എന്ന നിര്‍മ്മിക്കാനൊരുങ്ങുന്ന ചിത്രവും കുട്ടികളുടെ ചിത്രങ്ങളാണ്. മുഴുവനായും ഒരു ചിത്രവും കുട്ടികള്‍ക്കായി നിര്മ്മിക്കപ്പെടുന്നില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് സ്വീകാര്യത കുറയുകയും ഇത്തരം സിനിമകള്‍ സൃഷ്ടിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരാത്തതുമായ അവസ്ഥ മാറിയാലെ ഇവ കുട്ടികളിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: