പരപ്പനങ്ങാടി: കനത്ത മഴയില്‍ തകര്‍ന്ന കടലുണ്ടി റോഡിലെ എംവി ഹയര്‍ സെക്കണ്ടറി സ്കൂള്‍ റോഡ് പരിസരം ബിജെപി പ്രവര്‍ത്തകര്‍ ഗതാഗതയോഗ്യമാക്കി.
തിരൂര്‍-കടലുണ്ടി റോഡ് മഴ തുടങ്ങിയില്‍ തകര്‍ന്നിട്ടുണ്ട്. താനൂര്‍ മുതല്‍ സ്കൂള്‍പടി, ചെറമംഗലം, പുത്തന്‍പീടിക, അഞ്ചപ്പുര, നഹാസ് ജംഗ്ഷന്, കൊടപ്പാളി, വൈദ്യര്‍പടി, ചെട്ടിപ്പടി ജംഗ്ഷന്, ഹെല്‍ത്ത് സെന്റര്‍ പരിസരങ്ങളിലാണ് റോഡ് പൂര്‍ണമായും തകര്‍ന്ന് കുളമായത്.
എംവി ഹൈസ്കൂള്‍ പരിസരത്ത് വെള്ളകെട്ടില്‍ റോഡ് തകര്‍ന്നതറിയാതെ കുഴിയില്‍ ചാടി നിരവധി ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. അഞ്ചപ്പുര മുതല്‍ ആനങ്ങാടി വരെ റോസ് റബ്ബറൈസ് ചെയ്തിട്ട് മൂന്നുവര്‍ഷം പോലുമാകാതെയാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. റോഡിന്റെ പുനര്‍ നിര്‍മാണം ഉടന്‍ തുടങ്ങിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി ദീപ പുഴക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ ഷീബ ചെഞ്ചരൊടി, ഒടുക്കത്തില്‍ ലക്ഷ്മി, കെ.പി.വത്സരാജ്, പി.പി.ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: