മഞ്ചേരി: യുവമോര്‍ച്ച വഴിക്കടവ് പ്രസിഡന്റ് വള്ളിക്കാട് കല്ലിങ്ങല്‍ അരുണ്‍(21)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 29500 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി വഴിക്കടവ് താഴെ മാമാങ്കര പള്ളിക്കാടന്‍ മുഹമ്മദ് ഷാഫി(25), മരുത ബ്രാഞ്ച് പ്രസിഡന്റ് പാലോട്ടില്‍ ഫിറോസ്(25), പ്രവര്‍ത്തകരായ പാലേമാട് കടവത്ത് റഷീദ്(31), വഴിക്കടവ് മുണ്ടപ്പെട്ടി മഠത്തില്കുന്നന് സുല്‍ഫിക്കര്‍(29), മുരിങ്ങാമുണ്ട പാവക്കാടന് ഉസ്മാന്(38) വഴിക്കടവ് പുന്നക്കല്‍ അരീക്കുഴിയന് അഷ്റഫ് എന്ന കുഞ്ഞാന്(22) എന്നിവരെയാണ് ജഡ്ജി കെ.എന്‍.സുജിത്ത് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിന് അഞ്ചു വര്‍ഷം കഠിന തടവ്, 25000 രൂപ വീതം പിഴ, 143 പ്രകാരം ഒരു മാസം തടവ് 1000 രൂപ വീതം പിഴ, 147 പ്രകാരം ഒരു മാസം തടവ് 1000 രൂപ വീതം പിഴ, 148 പ്രകാരം രണ്ട് മാസം തടവ് 2000 രൂപ വീതം പിഴ, 341 പ്രകാരം പത്തു ദിവസം തടവ് 500 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.
2014 ജനുവരി 25ന് പുലര്‍ച്ചെ 1.30ന് വഴിക്കടവ് പഞ്ചായത്തങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വടിവാള്‍, ഇരുമ്പ് വടി, നെഞ്ചക്ക് തുടങ്ങിയ ആയുധങ്ങളുമായി സംഘം ചേര്‍ന്ന് അരുണിനെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: